അധികാരികള്‍ക്കു സേവന മനോഭാവം വേണം: മാര്‍പാപ്പ
അധികാരികള്‍ക്കു സേവന മനോഭാവം വേണം: മാര്‍പാപ്പ
Tuesday, December 23, 2014 11:47 PM IST
വത്തിക്കാന്‍സിറ്റി :അധികാരസ്ഥാനത്തിരിക്കുന്നവര്‍ സേവന മനോഭാവത്തിനുടമകളാവണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ കൂരിയയിലെ കര്‍ദിനാള്‍മാര്‍, ബിഷപ്പുമാര്‍, വൈദികര്‍ എന്നിവര്‍ക്ക് ക്രിസ്മസ് ആശംസ നേര്‍ന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത പദവികളിലെത്തിയാല്‍ ചിലര്‍ വിനയത്തിന്റെയും ഔദാര്യത്തിന്റെയും ചൈതന്യം ഉപേക്ഷിച്ച് തങ്ങള്‍ എല്ലാവര്‍ക്കും മേലെയാണെന്നു ചിന്തിക്കാന്‍ തുടങ്ങും. തങ്ങള്‍ ഒഴിച്ചുകൂട്ടാനാവാത്തവര്‍ ആണെന്ന ഇത്തരം ചിന്ത ഒരു രോഗമാണെന്നു മാര്‍പാപ്പ പറ ഞ്ഞു.

ലോകമഹിമയില്‍ മയങ്ങിപ്പോകുന്ന ആധ്യാത്മിക സ്മൃതിനാശരോഗം, ബിരുദങ്ങള്‍കൊണ്ടു നികത്താനാവാത്ത ആധ്യാത്മികശൂന്യത, നിസംഗത, മുഖസ്തുതി തുടങ്ങി 15 രോഗങ്ങള്‍ അക്കമിട്ടു നിരത്തിയ മാര്‍പാപ്പ അവയില്‍നിന്നെല്ലാം വിമുക്തരാവണമെന്ന് കൂരിയാ അംഗങ്ങളെ ഉപദേശിച്ചു. മറ്റുള്ളവരുടെ സല്‍പ്പേരു നശിപ്പിക്കുന്ന ഏഷണി ഒഴിവാക്കണം.

അനുദിനപ്രാര്‍ഥന, അനുരഞ്ജന, ദിവ്യകാരുണ്യകൂദാശകളിലെ പങ്കാളിത്തം, ദൈവവചന വായനഎന്നിവ ഒഴിവാക്കുന്നവര്‍ ആധ്യാത്മിക മരണത്തില്‍ പതിക്കുമെന്നും അവര്‍ വെറും ബ്യൂറോക്രാറ്റുകളായി മാറുമെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.ക്രിസ്മസ് ആശംസ നേര്‍ന്ന മാര്‍പാപ്പ സന്തോഷഭരിതരായിരിക്കാനും നര്‍മബോധം പുലര്‍ത്താ നും എല്ലാവരെയും ആഹ്വാനംചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.