500 ഭീകരരെ തൂക്കിലേറ്റും: പാക്കിസ്ഥാന്‍
Tuesday, December 23, 2014 11:46 PM IST
ഇസ്ലാമാബാദ്: ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 500ലധികം പേരെ വരുന്ന ആഴ്ചകളില്‍ തൂക്കിലേറ്റുമെന്ന് പാക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വധശിക്ഷയ്ക്ക് എതിരേയുള്ള മോറട്ടോറിയം പെഷവാര്‍ സൈനിക സ്കൂളിലെ താലിബാന്‍ ആക്രമണത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി നവാസ് ഷരീഫ് പിന്‍വലിച്ചിരുന്നു. സൈനിക സ്കൂള്‍ ആക്രമണത്തില്‍ 133 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 149 പേര്‍ക്കു ജീവഹാനി നേരിട്ടു.

ആറു ഭീകരരെ ഇതിനകം തൂക്കിലേറ്റി. കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ തൂക്കിലേറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അപ്പീലും ദയാഹര്‍ജിയും തള്ളപ്പെട്ട 500 പേരെ തൂക്കിലേറ്റാനുള്ള നടപടികളാണു കൈക്കൊള്ളുന്നതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


ഇതിനിടയിലും ഭീകരവേട്ട ഊര്‍ജിതമായി തുടരുകയാണ്. ഇസ്്ലാമാബാദില്‍ കഴിഞ്ഞദിവസം സൈന്യം 300 ഭീകരരെ കസ്റഡിയിലെടുത്തു.

രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും ഭീകരര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്. സ്കൂളുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും നേരേ ഭീകരര്‍ കൂടുതല്‍ ആക്രമണത്തിനു തുനിഞ്ഞേക്കാമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.