ആള്‍ക്കുരങ്ങിനെ മോചിപ്പിക്കാന്‍ ഹേബിയസ് കോര്‍പ്പസ്
ആള്‍ക്കുരങ്ങിനെ മോചിപ്പിക്കാന്‍ ഹേബിയസ് കോര്‍പ്പസ്
Tuesday, December 23, 2014 11:43 PM IST
ബുവേനോസ്ആരീസ്: ഇരുപതുവര്‍ഷമായി അര്‍ജന്റീനയിലെ കാഴ്ചബംഗ്ളാവില്‍ കഴിയുന്ന സാന്ദ്ര എന്നു പേരുള്ള ഉറാങ് ഉട്ടാങിനെ(ആള്‍ക്കുരങ്ങ്) മോചിപ്പിക്കണമെന്നാ വശ്യപ്പെട്ടു ജന്തുസ്നേഹികള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തീര്‍പ്പാക്കിയ കോടതി സാന്ദ്രയെ തുറസായ വ നത്തിലേക്ക് അയയ്ക്കാന്‍ ഉത്തരവിട്ടു.

ആള്‍ക്കുരങ്ങിനു സ്വാതന്ത്യ്രത്തിന് അവകാശമുണ്െടന്നു ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു. അപ്പീല്‍ നല്‍കാന്‍ കാഴ്ച ബംഗ്ളാവിന് പത്തുദിവസത്തെ സാവകാശം അനുവദിച്ചു. അതു കഴിഞ്ഞാല്‍ സാന്ദ്രയെ കാഴ്ചബംഗ്ളാവില്‍ സൂക്ഷിക്കാനാവില്ല. ജര്‍മനിയില്‍നിന്ന് അര്‍ജന്റീനയില്‍ എത്തിച്ച സാന്ദ്രയ്ക്ക് ഇപ്പോള്‍ 29 വയസുണ്ട്. ഇതിനു സമയബോധമുണ്ടന്നും സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയുമെന്നും ജന്തുസ്നേഹികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. കാഴ്ചബംഗ്ളാവിലെ വാസം അന്യായ തടങ്കലിനു തുല്യമാണെ ന്ന വാദം കോടതി അം ഗീകരിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.