ഈജിപ്തില്‍ ഇന്റലിജന്‍സ് മേധാവിക്കു നിര്‍ബന്ധിത റിട്ടയര്‍മെന്റ്
Monday, December 22, 2014 11:17 PM IST
കയ്റോ: മുഹമ്മദ് മുര്‍സി പുറത്താക്കപ്പെട്ടശേഷം ഈജിപ്തില്‍ ഇന്റലിജന്‍സ് മേധാവിയായി ചുമതലയേറ്റ മുഹമ്മദ് ഫരീദ് അല്‍ടൊഹമിക്ക് നിര്‍ബന്ധിത റിട്ടയര്‍മെന്റ്. മുസ്ലിം ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്ക് എതിരേ കര്‍ക്കശ സമീപനം സ്വീകരിച്ചയാളാണ് അല്‍ടൊഹമി.

ആരോഗ്യകാരണങ്ങളാലാണ് അല്‍ടൊഹമി രാജിവച്ചതെന്ന് അല്‍ അഹ്റം പത്രം പറഞ്ഞു. റിട്ടയര്‍ ചെയ്ത അല്‍ടൊഹമിക്ക് രാജ്യത്തിന്റെ ഉന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദി റിപ്പബ്ളിക്ക് പ്രസിഡന്റ് അല്‍സിസി സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.