പാക് സൈന്യം 67 ഭീകരരെ വധിച്ചു
Saturday, December 20, 2014 11:55 PM IST
ഇസ്ലാമാബാദ്: പെഷവാര്‍ കൂട്ടക്കൊലയെത്തുടര്‍ന്ന് താലിബാന്‍ ഭീകരര്‍ക്ക് എതിരേയുള്ള സൈനിക നടപടി ഊര്‍ജിതമായി തുടരുന്നു. ഇന്നലെ 67 ഭീകരരെ സൈന്യം വകവരുത്തി. വ്യാഴാഴ്ച ഖൈബറിലെ വ്യോമാക്രമണത്തില്‍് 57 ഭീകരര്‍ കൊല്ലപ്പെടുകയുണ്ടായി.

ഇതിനിടെ വധശിക്ഷയ്ക്കുള്ള മൊറട്ടോറിയം പ്രധാനമന്ത്രി നവാസ് ഷരീഫ് പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രണ്ടു ഭീകരരെ തൂക്കിലേറ്റി. പാക് പഞ്ചാബിലെ ജയിലുകളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 5815 തടവുകാരുണ്െടന്നാണു കണക്ക്. ഇതില്‍ നൂറുപേര്‍ കൊടുംഭീകരരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.