ഓസ്ട്രേലിയയില്‍ ഒരു വീട്ടിലെ എട്ടു കുട്ടികള്‍ കുത്തേറ്റു മരിച്ചു
Saturday, December 20, 2014 11:55 PM IST
സിഡ്നി: വടക്കന്‍ ഓസ്ട്രേലിയയിലെ കെയിന്‍സ് നഗര പ്രാന്തത്തിലെ വീട്ടില്‍ എട്ടു സഹോദരങ്ങള്‍ കുത്തേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടു. ഒന്നരവയസിനും 15 വയസിനും ഇടയ്ക്കു പ്രായമുള്ളവരാണു കൊല്ലപ്പെട്ടത്. അവരുടെ 34കാരിയായ മാതാവിനെയും പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിഡ്നിയിലെ കഫേയില്‍ ഇറാന്‍കാരനായ ഭീകരന്‍ നിരവധിപേരെ ബന്ദികളാക്കിയതിന്റെ ചൂടാറും മുമ്പേ ഉണ്ടായ സംഭവം ഓസ്ട്രേലിയയെ ഞെട്ടിച്ചു. ഹൃദയഭേദകം എന്നാണ് കെയിന്‍സിലെ കൂട്ടക്കൊലയെക്കുറിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് പ്രതികരിച്ചത്. സംഭവം അത്യന്തം ദുഃഖകരമാണെന്നും എന്നാല്‍ ഇതിനു പിന്നില്‍ ഭീകരരുടെ കൈയുണ്െടന്നു കരുതുന്നില്ലെന്നും പോലീസ് വക്താവ് അറിയിച്ചു.


കുട്ടികളുടെ മൂത്ത സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് സഹോദരങ്ങള്‍ കൊല്ലപ്പെട്ട വിവരം അറിയുന്നത്. പോലീസും ഡിറ്റക്ടീവ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ മാതാവിനെ ചോദ്യം ചെയ്യുന്നുണ്െടന്നും അവര്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്െടന്നും ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ബ്രൂണോ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.