തീവ്രവാദ സഹായം; ഇന്ത്യന്‍ വംശജനു തടവ്
Friday, December 19, 2014 11:40 PM IST
വാഷിംഗ്ടണ്‍: തീവ്രവാദ സംഘടനയായ അല്‍ ക്വയ്ദയ്ക്കു സാമ്പത്തിക സഹായം ചെയ്ത കുറ്റത്തിന് ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ തടവു ശിക്ഷ.

മുപ്പത്തിയൊന്നുകാരനായ മുഹമ്മദിനെയാണ് 15 വര്‍ഷം തടവുശിക്ഷയ്ക്കു വിധിച്ചത്. അല്‍ ക്വയ്ദയുടെ ഘടകങ്ങളായ സിറിയയിലെ അല്‍ നുസ്റ ഫ്രണ്ട്, സൊമാലിയയിലെ അല്‍ ഷബാബ് തുടങ്ങിയവയ്ക്ക് സാമ്പത്തിക സഹായം ചെയ്തെന്നാണ് കുറ്റം. അല്‍ ക്വയ്ദയ്ക്കുവേണ്ടി റിക്രൂട്ട്മെന്റും നടത്തിയെന്ന് ഇദ്ദേഹം സമ്മതിച്ചു.

കഴിഞ്ഞ ജൂലൈയില്‍ സൌദി അറേബ്യയില്‍വച്ചാണ് മുഹമ്മദിനെയും സഹായിയെയും എഫ്ബിഐ അറസ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.