ആംഗ്ളിക്കന്‍ സഭയ്ക്ക് വനിതാ ബിഷപ്പ്
ആംഗ്ളിക്കന്‍ സഭയ്ക്ക് വനിതാ ബിഷപ്പ്
Thursday, December 18, 2014 12:08 AM IST
ലണ്ടന്‍ ആംഗ്ളിക്കന്‍ സഭയുടെ പ്രഥമ വനിതാബിഷപ്പായി റവ.ലിബി ലെയ്നിനെ നാമനിര്‍ദേശം ചെയ്തു. അടുത്തമാസം വടക്കന്‍ ഇംഗ്ളണ്ടിലെ സ്റോക്പോര്‍ട്ടിലെ സഫ്രഗന്‍ ബിഷപ്പായി അവരെ അഭിഷേകം ചെയ്യും.

വനിതകളെ ബിഷപ്പ് പദവിയിലേക്കുയര്‍ത്തുന്നതിനെച്ചൊല്ലി ആംഗ്ളിക്കന്‍ സഭയില്‍ ഏറെക്കാലമായി തര്‍ക്കം നിലനിന്നിരുന്നു. രണ്ടുതവണ ജനറല്‍സിനഡ് ഇതിനെതിരേ വോട്ടു ചെയ്തു. എന്നാല്‍ ജൂലൈയിലെ സിനഡ് വനിതാബിഷപ്പുമാരുടെ നിയമനം അംഗീകരിച്ചു.1994ല്‍ പുരോഹിതയായ റവ. ലെയ്നിന്റെ ഭര്‍ത്താവും ആംഗ്ളിക്കന്‍ സഭയില്‍ പുരോഹിതനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.