ചൊവ്വയില്‍ ജീവന്‍ ഉണ്െടന്നു ക്യൂരിയോസിറ്റി
ചൊവ്വയില്‍ ജീവന്‍ ഉണ്െടന്നു ക്യൂരിയോസിറ്റി
Thursday, December 18, 2014 12:07 AM IST
വാഷിംഗ്ടണ്‍: ചൊവ്വയില്‍ എവിടെയോ ജീവന്‍ ഉണ്ട്. അതു സൂക്ഷ്മ അണുജീവികളാകാം.ശാസ്ത്രലോകം ഇപ്പോള്‍ ഇങ്ങനെയാണു ചിന്തിക്കുന്നത്. ചൊവ്വാഗ്രഹത്തില്‍ പര്യവേക്ഷണം നടത്തുന്ന നാസ (അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി)യുടെ ക്യൂരിയോസിറ്റി എന്ന റോബോട്ട് നല്കിയ വിവരങ്ങളാണ് ഇതിനാധാരം.

ക്യൂരിയോസിറ്റി ചൊവ്വയില്‍ മീതെയ്ന്‍ വാതകത്തിന്റെ തോത് ഇടയ്ക്കിടെ കൂടുന്നതും കുറയുന്നതും വീണ്ടും പത്തുമടങ്ങായി കൂടുന്നതും കണ്െടത്തി. വേറെയും ഓര്‍ഗാനിക് (കാര്‍ബണ്‍, ഓക്സിജന്‍, ഹൈഡ്രജന്‍ എന്നിവയടങ്ങിയ) തന്മാത്രകള്‍ ക്യൂരിയോസിറ്റി കണ്െടത്തി.

ചൊവ്വയില്‍ മീതെയ്ന്‍ സാന്നിധ്യം പണ്േട അറിയുന്നതാണ്. അതു ചൊവ്വയില്‍ തന്നെ ഉണ്ടായതാണോ ഉല്‍ക്കകളോ വാല്‍നക്ഷത്രങ്ങളോ നിക്ഷേപിച്ചതാണോ എന്നു വ്യക്തമായിരുന്നില്ല.

ഗെയ്ല്‍ ക്രേറ്റര്‍ എന്ന ഗര്‍ത്തത്തില്‍ രണ്ടു വര്‍ഷമായി പര്യവേക്ഷണത്തിലാണ് ആറു ചക്രങ്ങളുള്ള ക്യൂരിയോസിറ്റി. ഈ ഗര്‍ത്തത്തില്‍ പണ്ടു വെള്ളമൊഴുകിയിരുന്നതിന്റെ തെളിവും ക്യൂരിയോസിറ്റി കണ്െടത്തിയിരുന്നു.

മീതെയ്നിന്റെ അളവ് (വ്യാപ്തം) നൂറു കോടിയില്‍ 0.69 മുതല്‍ 7.2 വരെ കയറിയിറങ്ങുന്നതായിട്ടാണു പുതിയ കണ്െടത്തല്‍. ഇതു 60 ചൊവ്വാദിവസത്തിനുള്ളില്‍ സംഭവിക്കുന്നതാണ്. അതേപോലെ 200-ഉം മുന്നൂറും മീറ്റര്‍ അകലത്തിലും ഇതേപോലെ മീതെയ്ന്‍ തോതില്‍ വ്യത്യാസം കണ്ടു.


ഇതിനര്‍ഥം ചൊവ്വയില്‍ പ്രാദേശികമായി മീതെയ്ന്‍ ഉണ്ടാകുന്നുവെന്നാണെന്നു ക്യൂരിയോസിറ്റി ഗവേഷകസംഘത്തിലെ ഡോ.ജോണ്‍ ഗ്രോട്സിംഗര്‍ പറഞ്ഞു. സാന്‍ ഫ്രാന്‍സിസ്കോയില്‍ അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്റെ സമ്മേളനത്തിലാണ് അദ്ദേഹവും സംഘവും ഇതു വെളിപ്പെടുത്തിയത്. മീതെയ്ന്‍ ഉണ്ടാകണമെങ്കില്‍ അണു ജീവികളെങ്കിലും വേണമെന്നാണു ധാരണ.

350 കോടി വര്‍ഷം മുമ്പ് ഭീമന്‍ ഉല്‍ക്ക പതിച്ചുണ്ടായതാണു ഗെയ്ല്‍ ഗര്‍ത്തം എന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു. 155 കിലോമീറ്റര്‍ നീളമുള്ള ഗര്‍ത്തത്തില്‍ 18,000 അടി ഉയരമുള്ള മലയുണ്ട്. മൌണ്ട് ഷാര്‍പ് എന്ന ഈ മലയുടെ ചുവട്ടിലാണു ക്യൂരിയോസിറ്റി ഇപ്പോള്‍.

ചൊവ്വയില്‍ ഇപ്പോള്‍ ജീവനുണ്േടാ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ 2019 വരെ കാത്താല്‍ മതിയെന്നാണു യൂറോപ്യന്‍ സ്പേസ് ഏജന്‍സി പറയുന്നത്. അവരുടെ 300 കിലോഗ്രാം ഭാരമുള്ള പര്യവേക്ഷണവാഹനം എക്സോമാഴ്സ് ദൌത്യത്തിന്റെ ഭാഗമായി അക്കൊല്ലം ചൊവ്വയില്‍ ഇറങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.