മരുന്നിനു വില എട്ടു കോടി രൂപ!
Friday, November 28, 2014 12:28 AM IST
ബെര്‍ലിന്‍: ജീന്‍ തെറാപ്പിയ്ക്കുപയോഗിക്കുന്ന മരുന്നു വിപണിയിലെത്തി. ഇതിലെന്തിരിക്കുന്നു എന്നല്ലേ? മരുന്നിന്റെ വില കേട്ടാല്‍ ഒന്നു ഞെട്ടും. എത്രയെന്നല്ലേ? ഏകദേശം എട്ടര കോടി രൂപ! ഡച്ച് ബയോടെക് കമ്പനിയായ യൂണിക്യൂര്‍ ആണ് മരുന്ന് വികസിപ്പിച്ചെടുത്തത്. രക്തത്തില്‍ കൊഴുപ്പടിയുന്ന ലിപ്പോപ്രോട്ടീന്‍ ലിപ്പാസ് ഡെഫിഷെന്‍സി എന്ന രോഗത്തിനാണ് ഗില്‍ബെറ എന്നു പേരിട്ടിരിക്കുന്ന മരുന്ന് ഉപയോഗിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് മരുന്നിനു യൂറോപ്പില്‍ അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍, മരുന്നിന്റെ വിജയസാധ്യത എത്രയെന്നറിയാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു കമ്പനി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.