നോവലിസ്റ് പി.ഡി. ജയിംസ് അന്തരിച്ചു
നോവലിസ്റ് പി.ഡി. ജയിംസ് അന്തരിച്ചു
Friday, November 28, 2014 11:45 PM IST
ലണ്ടന്‍: ആഡം ഡല്‍ഗ്ളിയേഷിന്റെ സ്രഷ്ടാവ് വിടവാങ്ങി . ഇംഗ്ളീഷ് ഡിറ്റക്ടീവ് നോവലിസ്റ് പി.ഡി. ജയിംസ് (94) അന്തരിച്ചു. 42-ാം വയസില്‍ 1962ലാണ് ആദ്യ നോവല്‍ എഴുതിയത്. കവര്‍ ഹെര്‍ ഫെയ്സ് എന്ന ആ നോവലിലെ ഡിറ്റക്ടീവായിരുന്നു പോലീസ് ഇന്‍സ്പെക്ടര്‍ ഡാല്‍ഗ്ളിയേഷ് എന്ന കഥാപാത്രം. കൊര്‍ഡീലിയ ഗ്രേ എന്ന വനിതാ ഡിറ്റക്ടീവും ഏറെ ശ്രദ്ധേയയായി. ജയിന്‍ ഓസ്റിന്റെ പ്രൈഡ് ആന്‍ഡ് പ്രിജുഡീസിന്റെ തുടര്‍ക്കഥയായി ഡെത്ത് കംസ് ടു പെംബര്‍ലി എന്ന ഡിറ്റക്ടീവ് നോവലും അവര്‍ എഴുതി. ആന്‍ അണ്‍സ്യൂട്ടബിള്‍ ജോബ് ഫോര്‍ എ വുമണ്‍, ദ ചില്‍ഡ്രന്‍ ഓഫ് മെന്‍, ഇന്നസെന്റ് ബ്ളെഡ്, ഡെത്ത് ഇന്‍ ഹോളി ഓര്‍ഡേഴ്സ് തുടങ്ങിയവ പ്രശസ്ത രചനകളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.