തീവ്രവാദത്തെ നേരിടാന്‍ സാര്‍ക്ക് രാജ്യങ്ങള്‍ ഒരുമിക്കണമെന്നു പ്രധാനമന്ത്രി
തീവ്രവാദത്തെ നേരിടാന്‍ സാര്‍ക്ക് രാജ്യങ്ങള്‍  ഒരുമിക്കണമെന്നു പ്രധാനമന്ത്രി
Thursday, November 27, 2014 12:27 AM IST
കാഠ്മണ്ഡു: തീവ്രവാദത്തെ നേരിടാന്‍ സാര്‍ക്ക് രാജ്യങ്ങള്‍ കൂട്ടായ നടപടി സ്വീകരിക്കണമെന്നു മുംബൈ ഭീകരാക്രമണത്തിന്റെ ആറാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സാര്‍ക്ക് ഉച്ചകോടിയില്‍ പറഞ്ഞു. 2008ല്‍ മുംബൈയില്‍ നടന്ന പൈശാചിക ഭീകരാക്രമണത്തിന്റെ ഓര്‍മ ദിനമാണ് ഇന്ന്, തീവ്രവാദ പ്രവര്‍ത്തനവും രാജ്യാന്തര കുറ്റകൃത്യങ്ങളും ഫലപ്രദമായി തടയുമെന്നു നമുക്കു പ്രതിജ്ഞ ചെയ്യാം- പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള സാര്‍ക്ക് രാജ്യങ്ങളുടെ 18-ാമത് സമ്മേളനത്തില്‍ മോദി പറഞ്ഞു.

ആരോഗ്യം, ശാസ്ത്രം, വീസാക്രമം, സാര്‍ക്ക് രാജ്യങ്ങളുമായുള്ള ബന്ധം എന്നിവയില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാടുകളെക്കുറിച്ച് 30 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. സാര്‍ക്ക് രാജ്യങ്ങളുടെ കൂട്ടായ ശ്രമഫലമായി ദക്ഷിണേഷ്യയെ ഏറ്റവും കൂടുതല്‍ സമാധാനവും ഐശ്വര്യവുമുള്ള മേഖലയായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെക്കൂടാതെ ശ്രീലങ്ക, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ളാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണു സാര്‍ക്ക് സഖ്യത്തിലുള്ളത്.


നല്ല അയല്‍ക്കാരേക്കാള്‍ മറ്റൊന്നില്ല, മേഖലയിലെ രാജ്യങ്ങള്‍ പരസ്പര സഹകരണത്തോടെയാണു നിലകൊള്ളുന്നത്. സാര്‍ക്ക് രാജ്യങ്ങള്‍ ജനാധിപത്യസമ്പുഷ്ടവും പകരം വയ്ക്കാനാവാത്തത്ര യുവജന ശക്തിയുള്ളതാണെന്നും മോദി പറഞ്ഞു. സാര്‍ക്ക് രാജ്യങ്ങളിലുള്ളവര്‍ക്ക് 3-5 വര്‍ഷത്തെ വ്യവസായ വീസകള്‍ നല്കും. സാര്‍ക്ക് ബിസിനസ് ട്രാവലര്‍ കാര്‍ഡ് വഴി ഇതു ഏളുപ്പത്തിലാക്കും. തന്റെ സത്യപ്രതിജ്ഞയ്ക്കെത്തി സാര്‍ക്ക് രാഷ്ട്രത്തലവന്‍മാരോടു നന്ദിയുണ്െടന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.