ലോകവ്യാപാര കരാര്‍: ഒപ്പിടീല്‍ നീട്ടി
Thursday, November 27, 2014 11:34 PM IST
ജനീവ: ഇന്ത്യ-അമേരിക്ക ധാരണ ആയെങ്കിലും ലോക വ്യാപാരസംഘടന (ഡബ്ള്യുടിഒ)യുടെ വാണിജ്യ സഹായ കരാറി (ടിഎഫ്എ) നു വീണ്ടും തടസം. അര്‍ജന്റീനയുടെ എതിര്‍പ്പിനെ തുടര്‍ന്നു കരാര്‍ ഒപ്പിടീല്‍ ഇന്നേക്കു മാറ്റി.

ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ഭക്ഷ്യധാന്യശേഖരണത്തെ തടയില്ലെന്നായിരുന്നു അമേരിക്കയുമായി ഉണ്ടാക്കിയ ധാരണ. ഇതു മറ്റു രാജ്യങ്ങള്‍ അംഗീകരിച്ചു. അപ്പോള്‍ ബാലിയില്‍ ഉണ്ടാക്കിയ മറ്റ് അനൌപചാരിക ധാരണകള്‍ക്കും ഇന്ത്യയുടേതിനു നല്കിയതുപോലെ ഔപചാരിക അംഗീകാരം നല്കണമെന്ന് അര്‍ജന്റീന ആവശ്യപ്പെട്ടു. ഇതു സ്വീകരിച്ച് ഇന്ന് ഒപ്പിടീല്‍ നടത്തുമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.