സൈബീരിയയില്‍ യാത്രക്കാര്‍ വിമാനം തള്ളിനീക്കി
സൈബീരിയയില്‍ യാത്രക്കാര്‍ വിമാനം തള്ളിനീക്കി
Thursday, November 27, 2014 12:29 AM IST
മോസ്കോ: മൈനസ് 52 ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ ചലനമറ്റുപോയ വിമാനം യാത്രയ്ക്കൊരുക്കാന്‍ തള്ളിനീക്കിയതു യാത്രക്കാര്‍. പടിഞ്ഞാറന്‍ സൈബീരിയയിലെ ഗാര്‍ക്കാ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. വിമാനം തള്ളിനീക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു യാത്രക്കാരന്‍ യു ടൂബില്‍ ഇട്ടതു സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ആര്‍പ്പും ആരവവും മുഴക്കി കൊടുംതണുപ്പില്‍ യാത്രക്കാര്‍ റണ്‍വേയിലൂടെ വിമാനം തള്ളിനീക്കുന്നതാണു ദൃശ്യം.


സംഭവത്തിനിടയാക്കിയ സാഹചര്യം പരിശോധിക്കുകയാണെന്നാണു അധികൃതരുടെ ഭാഷ്യം. റണ്‍വേയില്‍ സഞ്ചാരപാതയിലേക്കു വിമാനത്തെയെത്തിക്കുന്ന ട്രക്കിന്റെ ബ്രേക്ക് സംവിധാനം തകരാറിലായതിനാലാണു യാത്രക്കാര്‍ക്കു വിമാനം തള്ളിമാറ്റേണ്ട അവസ്ഥ വന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. 2012ല്‍ വിമാനത്തിന്റെ ചിറകിലെ ഐസ് മാറ്റാഞ്ഞതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ 29 യാത്രക്കാര്‍ മരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.