കറുത്തവര്‍ഗക്കാരന്റെ വധം:യുഎസ് നഗരം ഫെര്‍ഗൂസണ്‍ കത്തുന്നു
കറുത്തവര്‍ഗക്കാരന്റെ വധം:യുഎസ് നഗരം ഫെര്‍ഗൂസണ്‍ കത്തുന്നു
Wednesday, November 26, 2014 11:06 PM IST
വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരനായ കൌമാരപ്രായക്കാരനെ വെടിവച്ചുകൊന്ന കേസില്‍ വെള്ളക്കാരനായ പോലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയ മിസൂറി ഗ്രാന്‍ഡ് ജൂറിയുടെ നടപടിയില്‍ രോ ഷാകുലരായ ജനക്കൂട്ടം യുഎസിലെ ഫെര്‍ഗൂസണ്‍ നഗര ത്തി ല്‍ കൊള്ളയും കൊള്ളിവയ്പും നടത്തി. 81 പേരെ പോലീസ് അറസ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി നടന്ന ലഹളയില്‍ പോലീസ് വാഹനങ്ങളും ഏതാനും ബിസിനസ് സ്ഥാപന ങ്ങ ളും അഗ്നിക്കിരയായി. അമേരിക്കയിലെ ഇതര നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ജ നങ്ങള്‍ ശാന്തരായി വര്‍ത്തിക്കണമെന്നു പ്രസിഡന്റ് ഒബാമ ആഹ്വാനം ചെയ്തു.

കഴിഞ്ഞ ഓഗസ്റില്‍ മൈക്കല്‍ ബ്രൌണ്‍ എന്ന കറുത്തവര്‍ഗക്കാരനായ 18കാരനെ വെടിവച്ചുകൊ ന്ന വെള്ളക്കാരനായ പോലീസ് ഓഫീസര്‍ ഡാരന്‍ വില്‍സന് എതിരേ കേസെടുക്കാന്‍ ന്യായമില്ലെന്ന് മിസൂറി ഗ്രാന്‍ഡ് ജൂറി വിധിച്ചതാണ് ലഹളയ്ക്കിടയാക്കിയത്. ഒമ്പത് വെള്ളക്കാരും മൂന്നു കറുത്തവരും ഉള്‍പ്പെട്ട ഗ്രാന്‍ഡ് ജൂറി 25 ദിവസം സിറ്റിംഗ് നടത്തി 60 സാക്ഷികളില്‍നിന്നു തെളിവെടുത്തതിനുശേഷമാണ് വിധിന്യായം തയാറാക്കിയത്.

സെന്റ് ലൂയീസ് കൌണ്ടി പ്രോസിക്യൂട്ടര്‍ ബോബ് മക്കില്ലോച്ച് വിധിന്യായം വായിക്കുമ്പോള്‍ ബ്രൌ ണിന്റെ അമ്മ ലസ്ളി മക്സ്പാഡന്‍ ഒരു വാഹനത്തിനു മുകളില്‍ ഇരുപ്പുണ്ടായിരുന്നു. തീരുമാനം അറിഞ്ഞ അവര്‍ പൊട്ടിക്കരഞ്ഞു.ഇതേത്തുടര്‍ന്ന് ജനക്കൂട്ടം പോലീസ് ബാരിക്കേഡ് തകര്‍ത്തു മുന്നോട്ടു കുതിക്കുകയും പോലീസിനു നേര്‍ക്ക് കുപ്പികളും മറ്റും എറിയുകയും ചെയ്തു. പ്രകടന ക്കാരെ പോലീസ് ബലം പ്രയോഗിച്ചു തടഞ്ഞു. തുടര്‍ന്നു പ്രദേശത്ത് വ്യാപകമായ അക്രമം അരങ്ങേറി. ജനക്കൂട്ടത്തെ അക്രമത്തില്‍നിന്നു പിന്തിരിപ്പിക്കാനും ക്രമസമാധാനം ഉറപ്പാക്കാനും പ തിനായിരത്തോളം പോലീസ് ഓഫീസര്‍മാരെ നിയോഗിക്കേണ്ടിവരുമെന്ന് സെന്റ് ലൂയിസ് കൌണ്ടി പോലീസ് ചീഫ് ജോണ്‍ ബല്‍മാര്‍ പറഞ്ഞു. ബ്രൌണ്‍ കൊല്ലപ്പെട്ട അന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും ഫെര്‍ഗൂസണില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെ പതിന്മടങ്ങു ശക്തമായ പ്രകടനമാണ് വിധിന്യായം വന്നശേഷം ഉണ്ടായത്. സെന്റ് ലൂയീസ്, കലിഫോര്‍ണിയ, ഓക്ലന്‍ഡ് എന്നിവിടങ്ങളില്‍ കനത്ത പ്രതിഷേധം അരങ്ങേറി. ഷിക്കാഗോ, ഡെന്‍വര്‍, സാള്‍ട്ട്ലേക്ക് സിറ്റി, ബോസ്റണ്‍, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളിലും ഗ്രാന്‍ഡ് ജൂറിയുടെ നടപടിക്ക് എതിരേ പ്രതിഷേധം ഉയര്‍ന്നു. മൈക്കല്‍ ബ്രൌണിനു നീതി ഉറപ്പാക്കുക എന്ന മുദ്രാവാക്യം മുഴക്കി വൈറ്റ്ഹൌസിനു മുന്നിലും പ്രകടനം നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.