കര്‍ദിനാള്‍ ഫിയൊറെന്‍സൊ ആഞ്ജലീനി അന്തരിച്ചു
കര്‍ദിനാള്‍ ഫിയൊറെന്‍സൊ ആഞ്ജലീനി അന്തരിച്ചു
Sunday, November 23, 2014 11:32 PM IST
റോം: 1947 മുതല്‍ 1954 വരെ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയുടെ തിരുക്കര്‍മങ്ങള്‍ക്കു മാസ്റര്‍ ഓഫ് സെറിമണീസ് ആയിരുന്ന കര്‍ദിനാള്‍ ഫിയൊറെന്‍സൊ ആഞ്ജലീനി (98) ഇന്നലെ ഇറ്റലിയില്‍ അന്തരിച്ചു. 1916 ഓഗസ്റ് ഒന്നിനു ജനിച്ച അദ്ദേഹം 1944 ഫെബ്രുവരി മൂന്നിനു പൌരോഹിത്യപട്ടമേറ്റ് റോമാ രൂപതയില്‍ 1956 വരെ സേവനമനുഷ്ഠിച്ചു. 1956 ജൂണ്‍ 27ന് മെസേനിയയിലെ സ്ഥാനിക മെത്രാനായി. 1945 മുതല്‍ 1959 വരെ ഇറ്റാലിയന്‍ കാത്തലിക് ആക്ഷന്റെ ചാപ്ളൈനും ആയിരുന്നു.


1977 ജനുവരി ആറിന് റോമയുടെ സഹായമെത്രാനായി പോള്‍ ആറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ നിയമിച്ചു. 1985 ഫെബ്രുവരി 16ന് അദ്ദേഹത്തെ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തുകയും പൊന്തിഫിക്കല്‍ കൌണ്‍സില്‍ ഫോര്‍ പാസ്റുറല്‍ കെയര്‍ ഓഫ് ഹെല്‍ത് കെയര്‍ വര്‍ക്കേഴ്സിന്റെ പ്രസിഡന്റാവുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ അദ്ദേഹം പല തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 1989ല്‍ ഇറ്റാലിയന്‍ കത്തോലിക്കാ മെഡിക്കല്‍ ഡോക്ടര്‍മാരുടെ സംഘടന അദ്ദേഹം സ്ഥാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.