ചൈനയിലും ജപ്പാനിലും ഭൂകമ്പം
Sunday, November 23, 2014 11:32 PM IST
ബെയ്ജിംഗ്: ചൈനയിലും ജപ്പാനിലും ഇന്നലെ സാമാന്യം ശക്തമായ ഭൂകമ്പമുണ്ടായി. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ഭൂകമ്പത്തിനു 6.3 ഉം ജപ്പാനിലെ ഭൂകമ്പത്തിനു 6.8 ഉം തീവ്രതയാണു റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ലേഷാനില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ്. ജമ്മു-കാഷ്മീര്‍ താഴ്വരയിലും ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്തും ഭൂമികുലുക്കം അനുഭവപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.