കാമറോണിനു വീണ്ടും തിരിച്ചടി
Saturday, November 22, 2014 11:16 PM IST
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്ന് എത്രയും വേഗം ബ്രിട്ടന്‍ പുറത്തുപോരണമെന്നു വാദിക്കുന്ന യുകെ ഇന്‍ഡിപെന്‍ഡസ് പാര്‍ട്ടി ദക്ഷിണപൂര്‍വ ഇംഗ്ളണ്ടില്‍ നടന്ന സ്പെഷല്‍ ഇലക്ഷനില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പരാജയപ്പെടുത്തി. അടുത്തകാലത്ത് കാമറോണ്‍ നേരിടുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പ് പരാജയമാണിത്.


റോച്ചസ്റര്‍ ആന്‍ഡ് സ്ട്രൂഡിലെ തെരഞ്ഞെടുപ്പില്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിയുടെ മാര്‍ക്ക് റെക്ലസ് വിജയിച്ചു. കാമറോണിന്റെ പാര്‍ട്ടി രണ്ടാംസ്ഥാനത്തും ലേബര്‍പാര്‍ട്ടി മൂന്നാംസ്ഥാനത്തും എത്തി. വ്യാഴാഴ്ചത്തെ വോട്ടെടുപ്പിനു മുമ്പ് അഞ്ചു തവണ കാമറോണ്‍ റോച്ചസ്ററില്‍ പ്രചാരണത്തിനെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.