61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാക് സൈന്യത്തിന്റെ പിടിയില്‍
Saturday, November 22, 2014 12:14 AM IST
കറാച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ അറസ്റ്ചെയ്തു. ഇവരുടെ 11 ബോട്ടുകളും പിടിച്ചെടുത്തു. വ്യാഴാഴ്ച അറസ്റിലായ മത്സ്യത്തൊഴിലാളികള്‍ കറാച്ചിയിലെ ഡോക്പോലീസ് സ്റേഷനിലാണിപ്പോള്‍.

മത്സ്യബന്ധനനിയമം ലംഘിച്ചുവെന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി ലംഘിക്കുന്ന മത്സ്യത്തൊഴിലാളികളെ കസ്റഡിയിലെടുക്കുന്നത് ഇരുരാജ്യങ്ങളും പതിവാണ്. വര്‍ഷങ്ങളോളം ഇവര്‍ വിചാരണയ്ക്കായി ജയിലില്‍ കഴിയുന്നതായും മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.


കഴിഞ്ഞ മേയില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി 150 ഓളം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാന്‍ നവാസ് ഷെരീഫ് ഉത്തരവിട്ടിരുന്നു. എങ്കിലും നിരവധി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും പാക്കിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്നുണ്െടന്നാണു റിപ്പോര്‍ട്ടുകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.