ഫ്ളോറിഡ യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്; അക്രമിയെ പോലീസ് വധിച്ചു
Friday, November 21, 2014 10:57 PM IST
ഫ്ളോറിഡ: ഫ്ളോറിഡ യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ തോക്കുധാരി വിദ്യാര്‍ഥികള്‍ക്കുനേരേ വെടിയുതിര്‍ത്തതിനെത്തുടര്‍ന്നു മൂന്നു വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. പോലീസ് വെടിവയ്പില്‍ അക്രമി കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലായിരുന്നു സംഭവം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ കാരണം എന്താണെന്നു വ്യക്തമല്ല. പരീക്ഷ അടുത്തുവരുന്നതിനാല്‍ സംഭവസമയത്ത് ലൈബ്രറിയില്‍ മുന്നൂറിലധികം വിദ്യാര്‍ഥികളുണ്ടായിരുന്നു.


പരിക്കേറ്റവരുടെയും അക്രമിയുടെയും കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. രാജ്യത്തെ മികച്ച റിസര്‍ച്ച് യൂണിവേഴ്സിറ്റികളിലൊന്നായ ഫ്ളോറിഡ യൂണിവേഴ്സിറ്റിയില്‍ 40,000 വിദ്യാര്‍ഥികളാണുള്ളത്. ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.