സാംബിയയുടെ പ്രസിഡന്റ് മൈക്കിള്‍ സാറ്റ അന്തരിച്ചു
സാംബിയയുടെ പ്രസിഡന്റ് മൈക്കിള്‍ സാറ്റ അന്തരിച്ചു
Thursday, October 30, 2014 11:03 PM IST
ലണ്ടന്‍: ആഫ്രിക്കന്‍ രാജ്യമായ സാംബിയയുടെ പ്രസിഡന്റ് മൈക്കിള്‍ സാറ്റ (77) അന്തരിച്ചു. വെളിപ്പെടുത്താന്‍ കഴിയാത്ത രോഗത്തെത്തുടര്‍ന്നു പ്രസിഡന്റ് ലണ്ടനില്‍ ചികിത്സയിലായിരുന്നുവെന്നു സര്‍ക്കാര്‍ അറിയിച്ചു. ചൊവ്വാഴ്ചയാണു പ്രസിഡന്റ് മരിച്ചതെന്നു സാംബിയന്‍ മന്ത്രിസഭയുടെ സെക്രട്ടറി റോളണ്ട് മ്സിസാക പ്രസ്താവനയില്‍ അറിയിച്ചു. അന്ത്യസമയത്തു ഭാര്യ ക്രിസ്റീനയും മറ്റു കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ 19നാണ് ചികിത്സയ്ക്കായി പ്രസിഡന്റും ബന്ധുക്കളും ലണ്ടനിലേക്കു തിരിച്ചത്. ഇതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. മാത്രമല്ല ബ്രിട്ടനില്‍നിന്നു സ്വാതന്ത്യ്രം നേടിയതിന്റെ അന്‍പതാം വാര്‍ഷികം ഒരാഴ്ച ആഘോഷമായി കൊണ്ടാടുകയും ചെയ്തു. പ്രസിഡന്റാകുംമുമ്പ് ലണ്ടനില്‍ റെയില്‍വേ പോര്‍ട്ടറായി ജോലി ചെയ്യുകയായിരുന്നു രാജവെമ്പാല എന്ന് എതിരാളികള്‍ വിളിക്കുന്ന സാറ്റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.