ദുരന്തത്തില്‍ കലാശിച്ച പരീക്ഷണങ്ങള്‍
ദുരന്തത്തില്‍ കലാശിച്ച പരീക്ഷണങ്ങള്‍
Thursday, October 30, 2014 10:56 PM IST
അപ്പോളോ 1 (1967 ജനുവരി 27)

പതിവായി നടത്തുന്ന പരീക്ഷണത്തിനിടെ തീപിടിച്ചു താഴേക്കുപതിക്കുകയായിരുന്നു അപ്പോളോ 1. ഉപഗ്രഹത്തിലുണ്ടായിരുന്ന മൂന്ന് ബഹിരാകാശസഞ്ചാരികളും കൊല്ലപ്പെട്ടു.

വിര്‍ജില്‍ ഗ്രിസോം, എഡ് വൈറ്റ്, റോജര്‍ ഷാഫീ എന്നിവരുടെ മരണത്തെത്തുടര്‍ന്നാണ് ബഹിരാകാശ ഗവേഷണമേഖലയില്‍ സോവ്യറ്റ് യൂണിയനുമായുള്ള കിടമത്സരം അല്‍പകാലത്തേക്കു നിര്‍ത്തിവയ്ക്കാന്‍ യുഎസ് ഭരണകൂടം തീരുമാനിച്ചത്.

ബഹിരാകാശ പേടകങ്ങളുടെ സുരക്ഷയും രൂപകല്പനയും മെച്ചപ്പെടുത്തുകയും ചെയ്തു. നാസയുടെ തുടര്‍ന്നുള്ള വളര്‍ച്ചയില്‍ നിര്‍ണായകമായിരുന്നു ഈ തീരുമാനങ്ങള്‍.



അപ്പോളോ 13 (1970 ഏപ്രില്‍ 13)

ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ അഞ്ചില്‍ നാലുഭാഗവും പിന്നിട്ടശേ ഷം ദ്രവ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് അപ്പോളോ 13നു തീ പിടിക്കുകയായിരുന്നു.

ഉപഗ്രഹത്തിലുണ്ടായിരുന്ന മൂന്നു ബഹിരാകാശ സഞ്ചാരികളും ലൂണാര്‍ മൊഡ്യുളിലേക്കു മാറിയതിനാല്‍ മുഖ്യവാഹനത്തില്‍ ഇവര്‍ ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചിറങ്ങി.

ചലഞ്ചര്‍ (1986 ജനുവരി 28)

വിക്ഷേപിച്ചു സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചലഞ്ചര്‍ എന്ന ബഹിരാകാശ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. ഫ്ളോറിഡയിലെ കേപ്കാനവറലിനു മുകളിലായിരുന്നു സ്ഫോടനം.


ഏഴ് വ്യോമസഞ്ചാരികളാണ് അപകടത്തില്‍ മരിച്ചത്. ബഹിരാകാശവാഹനത്തിന്റെ ഷട്ടില്‍ ഒ-റിംഗുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് അപകട കാരണമെന്ന് അഞ്ചുമാസത്തിനു ശേ ഷം പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.



കൊളംബിയ (2003 ഫെബ്രുവരി 1)

ചിറകുകളിലുണ്ടായ കേടുപാടിനെത്തുടര്‍ന്നു കൊളംബിയ ഷട്ടില്‍ ടെക്സസിലെ ആകാശത്തു തീപിടിച്ചു നശിക്കുകയായിരുന്നു.

ഏഴ് ബഹിരാകാശ സഞ്ചാരികളാണ് അപകടത്തില്‍ മരിച്ചത്. ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ ടെക്സസിലും ലൂയിസിയാനോയിലും മഴപോലെ പെയ്തിറങ്ങി. ഇടതുഭാഗത്തുണ്ടായ വലിയ ദ്വാരത്തിലൂടെ ഇന്ധനം ചോര്‍ന്നതാണ് അപകടകാരണമെന്നു പിന്നീട് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.

പരീക്ഷണറോക്കറ്റ് ( 2008 ഓഗസ്റ് 22)

വിര്‍ജീനിയയിലെ വാ ലോപ്സ് ദ്വീപില്‍നിന്ന് വിക്ഷേപിച്ച ആളില്ലാ റോക്കറ്റ് അപകടത്തിനുകാരണമാകുമെന്ന് ഉറപ്പായതോടെ നാസ നശിപ്പിക്കുകയായിരുന്നു. ദിശ തെറ്റിയതിനെത്തുടര്‍ന്നാണ് രണ്ട് ഗവേഷണ ഉപഗ്രഹ ങ്ങള്‍ വ ഹിച്ചിരുന്ന പരീക്ഷണറോക്കറ്റ് നശിപ്പിച്ചത്.

ഉയര്‍ന്നുപൊങ്ങി 27 സെക്കന്‍ഡിനകം റോക്കറ്റ് നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. 11,000 അടിക്കും 12,000 അടിക്കും ഇടയില്‍ പറക്കുമ്പോഴായിരുന്ന് ഇത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.