വിക്ഷേപിച്ച ഉടന്‍ സ്വകാര്യറോക്കറ്റ് കത്തി പേടകം നഷ്ടപ്പെട്ടു
വിക്ഷേപിച്ച ഉടന്‍ സ്വകാര്യറോക്കറ്റ് കത്തി പേടകം നഷ്ടപ്പെട്ടു
Thursday, October 30, 2014 10:56 PM IST
വാഷിംഗ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഗവേഷണസ്ഥാപനമായ നാസയുടെ കാര്‍ഗോ ബഹിരാകാശ പേടകം വിക്ഷേപിച്ചു നിമിഷങ്ങള്‍ക്കകം തീപിടിച്ചു കത്തിയമര്‍ന്നു. ആളില്ലാ ബഹിരാകാശപേടകവുമായി പറന്നുപൊങ്ങിയ റോക്കറ്റ് വിക്ഷേപിച്ച് ആറു സെക്കന്‍ഡി ള്ളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബഹിരാകാശത്തു കഴിയുന്ന ശാസ്ത്രജ്ഞര്‍ക്കുള്ള സാധനങ്ങ ള്‍ എത്തിച്ചുനല്‍കുന്നതിനു അടുത്തിടെ സ്വകാര്യസംരംഭകരെ നാസ അനുവദിച്ചിരുന്നു. ഇതിനുശേഷമുണ്ടായ ആദ്യ അപകടമാണു വിര്‍ജീനിയയിലെ വിക്ഷേപണകേന്ദ്രത്തിലുണ്ടായത്.

14 നിലകളുള്ള റോക്കറ്റ് നിര്‍മിച്ചതും വിക്ഷേപിച്ചതും ഓര്‍ബിറ്റല്‍ സയന്‍സ് ഗ്രൂപ്പാണ്. സ്പേസ് സ്റേഷനിലുള്ള ശാസ്ത്രജ്ഞര്‍ റോക്കറ്റ് തകരുന്നതു നാസയുടെ ടിവി ഫീഡിലൂടെ നേരിട്ടുകണ്ടു. നാസയിലെ രണ്ട് ശാസ്ത്രജ്ഞര്‍ക്കൊപ്പം യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ ശാസ്ത്രജ്ഞനും മൂന്ന് റഷ്യന്‍ ബഹിരാകാശ സഞ്ചാരികളുമാണു സ്പേസ് സ്റേഷനിലുള്ളത്.


ഈ വര്‍ഷം രണ്ടുതവണ സാ ധാന ങ്ങളുമായി പേടകം ബഹിരാകാശകേന്ദ്രത്തിലെത്തിയിരുന്നു. ആഹാരവും വിവിധ ശാസ്ത്രോപകരണങ്ങളും സ്റേഷനിലെത്തിക്കുകയായിരുന്നു ദൌത്യത്തിന്റെ ലക്ഷ്യം.
ബുധനാഴ്ച സമാനമായ പേടകം റഷ്യ വിക്ഷേപിക്കുന്നുണ്ട്. ശാസ്ത്രജ്ഞര്‍ തത്കാലം റഷ്യന്‍ പേടകത്തില്‍ നിന്നുള്ള സഹായം സ്വീകരിക്കുമെന്നു നാസ അറിയിച്ചു.

സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിക്കുമെന്ന് ഓര്‍ബിറ്റല്‍ സയന്‍സ് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഫ്രാങ്ക് കുള്‍ബെര്‍ട്സണ്‍ പറഞ്ഞു. റോക്കറ്റ് പറന്നുപൊങ്ങിയ ഉടന്‍ പുകപടലങ്ങളില്‍ മുങ്ങുകയായിരുന്നുവെന്നാണ് അപകടത്തിന്റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. സംഭവത്തെത്തുടര്‍ന്നു യുഎസിലെ ബഹിരാകാശ കേന്ദ്രങ്ങളുമായി ബന്ധമുള്ള കമ്പനികളുടെ ഓഹരിമൂല്യത്തില്‍ കനത്ത ഇടിവുണ്ടായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.