തീവ്രവാദ പ്രവര്‍ത്തനത്തിനെതിരായ പ്രമേയം ശക്തിപ്പെടുത്തണമെന്ന് ഇന്ത്യ
Saturday, October 25, 2014 12:10 AM IST
യുഎന്‍: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി തീവ്രവാദ പ്രവര്‍ത്തനത്തിനെതിരായ പ്രമേയം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ അശോക് മുഖര്‍ജി ആവശ്യപ്പെട്ടു. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തിനായി സഖ്യരാജ്യങ്ങള്‍ ഉപയോഗിക്കരുതെന്നു ചര്‍ച്ചയ്ക്കിടെ അദ്ദേഹം പറഞ്ഞു. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്നതിനായി സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അശോക് മുഖര്‍ജി ആവശ്യപ്പെട്ടു.


വിദേശ തീവ്രവാദികളുടെ സഞ്ചാരം തടയുന്നതിനായി രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണം വര്‍ധിപ്പിക്കണം. പുതിയ കാലത്തിനനുസരിച്ച് യുഎന്‍ സെക്യൂരിറ്റി കൌണ്‍സിലിന്റെ പ്രവര്‍ത്തനം പുനഃക്രമീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.