പ്രസിഡന്റ് ഒബാമ മുന്‍കൂര്‍ വോട്ടുചെയ്തു
Wednesday, October 22, 2014 11:32 PM IST
ഷിക്കാഗോ: അമേരിക്കയില്‍ നവംബര്‍ നാലിനു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനുള്ള മുന്‍കൂര്‍ വോട്ടിംഗ് ആരംഭിച്ചു. ഷിക്കാഗോയിലെ കെന്‍വുഡിലെ ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് സര്‍വീസ് സെന്ററിലെ പോളിംഗ് സ്റേഷനിലെത്തി പ്രസിഡന്റ് ഒബാമ വോട്ടുരേഖപ്പെടുത്തി. ഇല്ലിനോയി ഡെമോക്രാറ്റ് ഗവര്‍ണര്‍ പാറ്റ് ക്വിന്നിനാണു വോട്ടു ചെയ്തത്.

സെനറ്റിലെ 33 സീറ്റുകളിലേക്കും ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും ഗവര്‍ണര്‍മാരുടെ 38 പോസ്റുകളിലേക്കുമാണ് ഇലക്്ഷന്‍ നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.