ഇന്റര്‍നെറ്റ് ജീവിതം തകര്‍ത്തെന്ന് മോനിക്ക ലെവിന്‍സ്കി
ഇന്റര്‍നെറ്റ് ജീവിതം തകര്‍ത്തെന്ന് മോനിക്ക ലെവിന്‍സ്കി
Wednesday, October 22, 2014 11:30 PM IST
വാഷിംഗ്ടണ്‍: ഇന്റര്‍നെറ്റ് തന്റെ ജീവിതം തകര്‍ത്തെന്ന് തെണ്ണൂറുകളില്‍ വൈറ്റ് ഹൌസിനെ വിറപ്പിച്ച വിവാദ നായിക മോനിക്ക ലെവിന്‍സ്കി. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ളിന്റണുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന മോനിക്ക ദീര്‍ഘകാലത്തിനുശേഷം തിങ്കളാഴ്ച ഫിലഡല്‍ഫിയയില്‍ ഒരു യോഗത്തില്‍ പ്രസംഗിക്കവേയാണ് ഇന്റര്‍നെറ്റ് ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചു വാചാലയായത്.

ഫേസ്ബുക്കോ ട്വിറ്ററോ ഇന്‍സ്റഗ്രാമോ ഇല്ലാതിരുന്നകാലത്ത് തനിക്കെതിരേ ഇന്റര്‍നെറ്റില്‍ പ്രചരിച്ച അപവാദം മാനസികമായി തളര്‍ത്തി. ജീവനൊടുക്കാന്‍ പലവട്ടം ആഗ്രഹിച്ചെന്നും അതിനെയെല്ലാം അതിജീവിച്ചതെങ്ങനെയെന്ന് അറിയില്ലെന്നും മോനിക്ക പറഞ്ഞു.ഇന്റര്‍നെറ്റിലെ അപവാദ പ്രചാരണങ്ങള്‍മൂലം വിഷമിക്കുന്നവരെ സഹായിക്കാനാണ് ഇനിയുള്ള കാലത്ത് താന്‍ മുഖ്യമായും ശ്രമിക്കുകയെന്നും 41കാരിയായ മോനിക്ക പറഞ്ഞു.മറ്റൊരാളെ ചുംബിക്കുന്നതിന്റെ വിഡിയോ സഹപാഠികള്‍ ഇന്റര്‍നെറ്റില്‍ ഇട്ടതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ ടെയ്ലര്‍ ക്ളിമെന്റ എന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയുടെ കാര്യം മോനിക്ക പരാമര്‍ശിച്ചു.


ബില്‍ ക്ളിന്റണോട് തനിക്കു പ്രണയമായിരുന്നെന്ന് മോനിക്ക ആദ്യമായി തുറന്നു സമ്മതിച്ചു. പ്രണയവാര്‍ത്ത പുറംലോകം അറിഞ്ഞതിനെത്തുടര്‍ന്ന് പല കോണുകളില്‍നിന്ന് ഭീഷണികള്‍ വന്നുവെന്നും അവര്‍ പറഞ്ഞു. ബില്‍ ക്ളിന്റണുമായുള്ള ബന്ധം സംബന്ധിച്ച മോനിക്കയുടെ ഭാഷ്യം അടുത്തകാലത്തു പുറത്തുവരുന്നത് രണ്ടാംതവണയാണ്. നേരത്തെ വാനിറ്റി ഫെയര്‍ മാസികയിലും ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
സോഷ്യല്‍ മീഡിയ സൈറ്റായ ട്വിറ്ററിലും മോനിക്ക ലെവിന്‍സ്കി അംഗത്വമെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.