മഞ്ഞുനീക്കല്‍ യന്ത്രം തട്ടി വിമാനം തകര്‍ന്നു; ഫ്രഞ്ച് വ്യവസായി മരിച്ചു
മഞ്ഞുനീക്കല്‍ യന്ത്രം തട്ടി വിമാനം തകര്‍ന്നു; ഫ്രഞ്ച് വ്യവസായി മരിച്ചു
Wednesday, October 22, 2014 11:29 PM IST
മോസ്കോ: ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനിയായ ടോട്ടലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ക്രിസ്റോഫ് ഡി മര്‍ഗരീ (63) വിമാനത്താവളത്തിലെ അപകടത്തില്‍ മരണമടഞ്ഞു.

അദ്ദേഹത്തിന്റെ സ്വകാര്യവിമാനം പറന്നുയരാന്‍ തുടങ്ങുമ്പോള്‍ മഞ്ഞുനീക്കുന്ന വണ്ടി ഇടിച്ചായിരുന്നു അപകടം. മൂന്നു വിമാനജോലിക്കാരും മരണമടഞ്ഞു. മഞ്ഞുനീക്കല്‍ യന്ത്രത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. മോസ്കോയിലെ വ്നുകവ വിമാനത്താവളത്തിലാണ് സംഭവം.

ടോട്ടല്‍ കമ്പനിയെ മുന്‍നിര ഊര്‍ജകമ്പനിയായി മാറ്റുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചയാളാണ് ഡി മര്‍ഗരി. 15 വര്‍ഷം സിഇഒ ആയിരുന്നു. പെട്രോളിയം ഖനനം മുതല്‍ ശുദ്ധീകരണവും ചില്ലറവില്പനയും വരെ ഉള്ള കമ്പനി ആണവോര്‍ജം, ദ്രവീകൃത പ്രകൃതിവാതകം, ഷെയ്ല്‍ വാതകം, പെട്രോകെമിക്കലുകള്‍, സൌരോര്‍ജം തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. ലോകത്തിലെ ആറു സൂപ്പര്‍ മേജര്‍ കമ്പനികളിലൊന്നാണിത്. കഴിഞ്ഞവര്‍ഷം 17,200 കോടി യൂറോ (13.08 ലക്ഷം കോടിരൂപ) വിറ്റുവരവുണ്ടായിരുന്നു ടോട്ടലിന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.