ഐഎസ് ആക്രമണം രൂക്ഷം
ഐഎസ് ആക്രമണം രൂക്ഷം
Monday, October 20, 2014 11:23 PM IST
അങ്കാറ: കുര്‍ദിഷ് സൈനികര്‍ക്കുനേരെ ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ കനത്ത ആക്രമണം അഴിച്ചുവിട്ടു. കഴിഞ്ഞദിവസം രാത്രിയോടെ മോര്‍ട്ടാറുകളും കാര്‍ ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സിറിയയുടെ അതിര്‍ത്തി പട്ടണമായ കൊബാനിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായതില്‍ വച്ച് ഏറ്റവും കനത്ത ആക്രമണമായിരുന്നു ഇത്.

സിറിയയുടെയും ഇറാക്കിന്റെയും ഭൂരിഭാഗം പ്രദേശങ്ങള്‍ അധീനതയിലാക്കിയ ഐഎസ് ഭീകരര്‍ 44 മോര്‍ട്ടാറുകളാണ് കുര്‍ദിഷ് മേഖലയിലേക്കു തൊടുത്തതെന്നു സിറിയയിലെ മനുഷ്യാവകാശപ്രവര്‍ത്തങ്ങള്‍ നിരീക്ഷിക്കുന്ന സംഘടന അറിയിച്ചു. ഇതില്‍ ചിലതു ടര്‍ക്കിയിലും വീണു.കൊബാനി നഗരത്തിനുവേണ്ടിയുള്ള യുദ്ധം ഏറെക്കുറെ ശമിച്ച മട്ടാണ്. കൊബാനിയെ വീണ്െടടുക്കുന്നതിനായി കുര്‍ദുകള്‍ ഒരാഴ്ച മുമ്പ് യുഎസിന്റെ നേതൃത്വത്തില്‍ ഐഎസിനെതിരെ വ്യോമാക്രമണത്തിനു പദ്ധതിയിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.