ഈജിപ്തില്‍ സ്ഫോടനം: ആറു മരണം
Monday, October 20, 2014 11:20 PM IST
കെയ്റോ: ഈജിപ്തിലെ സീനായ് മുനമ്പിനു സമീപം റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിത ബോംബ് സ്ഫോടനത്തില്‍ ആറു ഈജിപ്ഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പ്രകൃതിവാതക പൈപ്പ്ലൈന്‍ കടന്നുപോകുന്നിടത്തു സുരക്ഷാ ഉദ്യോഗസ്ഥര്‍ റോന്തുചുറ്റുന്നതിനിടെയാണു സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

മൂന്നു ദിവസംമുമ്പ് ഈ മേഖലയില്‍ പട്രോളിംഗ് നടത്തിയിരുന്ന പോലീസ് വാഹനത്തിനുനേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഈജിപ്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും വിശുദ്ധ സമരത്തിനു ഇരകളാകുന്നതു കൂടിവരികയാണ്. ഇസ്രയേലിന്റെയും ഗാസാ മുനമ്പിന്റെയും അതിര്‍ത്തിയായ സീനായ് മുനമ്പ് മേഖലയിലാണു ഭൂരിഭാഗം ആക്രമണങ്ങളും നടക്കുന്നത്. സീനായ് കേന്ദ്രീകരിച്ചുള്ള ഭീകരര്‍ ഐഎസില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് ആക്രമണം നടത്തുകയാണെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.