ഐഎസിനെതിരേയുള്ള അമേരിക്കയുടെ യുദ്ധത്തില്‍ ഇന്ത്യ അണിചേരില്ല
Thursday, October 2, 2014 10:26 PM IST
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ മുസ്ലിം തീവ്രവാദസംഘടനയായ ഐഎസിനെതിരേ അമേരിക്ക നടത്തുന്ന യുദ്ധത്തില്‍ ഇന്ത്യ പങ്കുചേരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയോടു കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതായി വിദേശകാര്യമന്ത്രാലയ വക്താവ് വിക്രം ദൊരൈസാമി ഇന്നലെ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പശ്ചിമേഷ്യയിലേക്കു തീവ്രവാദ പ്രവര്‍ത്തനത്തിനായി എത്തുന്നവരെ തടയണമെന്ന അമേരിക്കയുടെ ആവശ്യത്തില്‍ ഉറച്ചുനില്ക്കുന്നതായി ഇന്ത്യ അറിയിച്ചു. തീവ്രവാദി സംഘടനകള്‍ക്ക് ഒളിത്താവളങ്ങള്‍ വ്യാപിപ്പിക്കുന്നതു തടയുമെന്ന സംയുക്ത പ്രസ്താവന മാത്രമാണുള്ളത്.

ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരമാണിത്. പശ്ചിമേഷ്യയില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവരില്‍ തമിഴ്നാട്, മഹാരാഷ്ട്ര, കേരളം, ജമ്മു കാഷ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കണ്െടത്തിയിട്ടുണ്െടന്ന് ദൊരൈസാമി പറഞ്ഞു.


1993 ലെ മുംബൈ സ്ഫോടനക്കേസുകളിലെ മുഖ്യ ആസൂത്രകനായ അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിന്റെ ഡി കമ്പനി ഉള്‍പ്പെടെയുള്ളവയുടെ സാമ്പത്തിക സ്രോതസുകള്‍ കണ്െടത്താന്‍ ധാരണയായതായും ദൊരൈസാമി പറഞ്ഞു.

പാക്കിസ്ഥാനില്‍ ഉദ്യോഗസ്ഥരുടെ സംരക്ഷണയിലാണു ദാവൂദിന്റെ വാസം. അല്‍ ക്വയ്ദ, ലഷ്കര്‍ ഇ തോയിബ, ജയ്ഷ് ഇ മൊഹമ്മദ്, ഹക്വാനി നെറ്റ്വര്‍ക്ക് തുടങ്ങിയ തീവ്രവാദി സംഘടനകളുടെ സാമ്പത്തിക സ്രോതസുകളും യുവാക്കളെ റിക്രൂട്ട്മെന്റ് ചെയ്യുന്നതു തടസപ്പെടുത്താനും നിക്ഷേപത്തിനു തടസം നില്ക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ട്രേഡ് പോളിസി ഫോറത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല വര്‍ക്കിംഗ് ഗ്രൂപ്പിനു രൂപം നല്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.