വത്തിക്കാന്‍ സ്ഥാനപതിമാരുടെ യോഗം ചേരുന്നു
Wednesday, October 1, 2014 12:26 AM IST
വത്തിക്കാന്‍സിറ്റി: ഐഎസ് ഭീകരര്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിന് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതിമാരുടെ യോഗം വിളിച്ചതായി വത്തിക്കാന്‍ അറിയിച്ചു. ഒക്ടോബര്‍ രണ്ടുമുതല്‍ നാലുവരെ ഇവിടെ ചേരുന്ന യോഗത്തില്‍ ജോര്‍ദാന്‍, ഇറാക്ക്, ഇറാന്‍, ലബനന്‍, തുര്‍ക്കി, ഇസ്രയേല്‍ എന്നിവിടങ്ങളിലെ വത്തിക്കാന്‍ പ്രതിനിധികള്‍ പങ്കെടുക്കും. യൂറോപ്യന്‍ യൂണിയന്‍, യുഎന്‍ എന്നിവയുടെ പ്രതിനിധികളും ഉണ്ടാവും.


വത്തിക്കാന്‍ സ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയട്രോ പരോളിന്‍ ഉള്‍പ്പെടെയുള്ളവരുമായി സ്ഥാനപതിമാര്‍ ചര്‍ച്ച നടത്തും. ഐഎസിന്റെ മുന്നേറ്റം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത കഴിഞ്ഞദിവസം യുഎന്നില്‍ നടത്തിയ പ്രസംഗത്തില്‍ കാര്‍ഡിനല്‍ പരോളിന്‍ എടുത്തുപറയു കയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.