ഹോങ്കോംഗിനു സ്വാതന്ത്യ്രം വേണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ഥികളുടെ പ്രക്ഷോഭം
Tuesday, September 23, 2014 11:31 PM IST
ഹോങ്കോംഗ്: ചൈനയില്‍നിന്നു ഹോങ്കോംഗിനു പൂര്‍ണസ്വാതന്ത്യ്രം വേണമെന്നാവശ്യപ്പെട്ടു വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിച്ചു. ചൈനീസ് കമ്യൂണിസ്റ് പാര്‍ട്ടിയുടെ കീഴില്‍നിന്ന രാജ്യത്തെ സ്വതന്ത്രമാക്കുകയെന്ന ലക്ഷ്യത്തോടെ 20 യൂണിവേഴ്സിറ്റികളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളാണ് ക്ളാസ് ബഹിഷ്കരിക്കല്‍ സമരം ആരംഭിച്ചത്.

ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗിന്റെയും പോര്‍ച്ചുഗീസ് കോളനിയായിരുന്ന മക്കാവുവിന്റെയും പൂര്‍ണ സ്വാതന്ത്യ്രം ചൈനീസ് കമ്യൂണിസ്റ് പാര്‍ട്ടിയുടെ നിലനില്‍പ്പിനെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കും. 1997 ലാണു ഒരു രാജ്യം രണ്ടു ഭരണം എന്ന കരാറില്‍ ഹോങ്കോംഗ് ചൈനയില്‍ ലയിച്ചത്. എന്നാല്‍, കഴിഞ്ഞമാസം ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള ഹോങ്കോംഗ് നിവാസികളുടെ നീക്കം ചൈന തടഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.