ഷിയുടെ ഇന്ത്യ സന്ദര്‍ശനത്തിലൂടെ സംശയങ്ങള്‍ നീങ്ങിയതായി ചൈന
Tuesday, September 23, 2014 11:29 PM IST
ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശന ത്തോ ടെ പല സംശയങ്ങളും നീങ്ങി യെ ന്നു ചൈന. അതിര്‍ത്തിത്തര്‍ക്കം സൌഹാ ര്‍ദപൂര്‍വം ചര്‍ച്ചവഴി രാ ഷ്ട്രീയ മായി പരിഹരിക്കണ മെന്നു ധാരണ യായെന്നും ഉഭയകക്ഷി ബന്ധത്തില്‍ പുതിയൊരധ്യായമെഴുതാന്‍ ചര്‍ച്ചകളിലൂടെ കഴിഞ്ഞുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിംഗ് പറഞ്ഞു.

ലഡാക്കിലെ ചുമാര്‍ പ്രവിശ്യയില്‍ ചൈനീസ് സൈനികര്‍ നുഴഞ്ഞുകയറിയെന്ന വാര്‍ത്ത പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ ബാധിച്ചില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അവര്‍.


ഏത് അതിര്‍ത്തിത്തര്‍ക്കവും ആശയവിനിമയത്തിലൂടെ പരിഹരിക്കാനാണു ധാരണയായത്. ചൈനീസ് വ്യാളിയും ഇന്ത്യന്‍ ആനയും പരസ്പര സഹകരണത്തോടെ ജീവിച്ചാല്‍ അതിശയിപ്പിക്കുന്ന വികസനം കൊണ്ടുവരാമെന്നും അതുവഴി ലോകത്തിനു മാതൃകയാകാമെന്നുമുള്ള പ്രസിഡന്റിന്റെ വാക്കുകള്‍തന്നെ ഉദാഹരണമായെടുക്കാം.

അതിനാല്‍ അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനില്ക്കാന്‍ ഇരു രാജ്യങ്ങളും പരിശ്രമിക്കുമെന്നും ഹുവ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.