സ്കോട്ടിഷ് ജനതയ്ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന്
Sunday, September 21, 2014 11:47 PM IST
എഡിന്‍ബറ: ഹിതപരിശോധനയ്ക്കു മുന്നോടിയായി നടത്തിയ പ്രചാരണത്തില്‍ ബ്രട്ടീഷ് നേതാക്കള്‍ സ്കോട്ട്ലന്‍ഡിലെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നു മുന്‍ ബ്രട്ടീഷ് പ്രധാനമന്ത്രി ഗോര്‍ണണ്‍ ബ്രൌണ്‍. സ്കോട്ട്ലന്‍ഡ് പാര്‍ലമെന്റിനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതുള്‍പ്പെടെയാണിത്.

അതിനിടെ അഭിപ്രായവോട്ടെടുപ്പ് ഫലത്തില്‍ ആഹ്ളാദംപ്രകടിപ്പിച്ചും നിരാശ പ്രകടിപ്പിച്ചും പലയിടത്തും ഏറ്റുമുട്ടലുകള്‍ നടന്നതു. ഗ്ളാസ്കോയില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റു ചെയ്തു.


ഐക്യത്തെ അനുകൂലിക്കുന്ന വലിയൊരു സംഘം ബ്രട്ടീഷ് പതാകയും കൈകളിലേന്തി ജോര്‍ജ് സ്ക്വയറില്‍ തടിച്ചുകൂടി. ഇതിനിടെ സ്വാതന്ത്യ്രവാദികളും എത്തിയതോടെ സംഘര്‍ഷം രൂപപ്പെടുകയായിരുന്നു. ഇരുപക്ഷത്തും നൂറുകണക്കിന് ആളുകളുണ്ടായിരുന്നു. എങ്കിലും പോലീസ് ഇടപെട്ട് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.