ഭീകരാക്രമണഭീഷണി: ഓസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ സുരക്ഷ ശക്തമാക്കി
Saturday, September 20, 2014 11:35 PM IST
കാന്‍ബറ: മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ഐഎസ്ഐഎല്‍ തീവ്രവാദികള്‍ ഓസ്ട്രേലിയയില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്െടന്നു മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് കാന്‍ബറയിലെ ഫെഡറല്‍ പാര്‍ലമെന്റ് മന്ദിരമുള്‍പ്പെടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. പ്രധാനമന്ത്രി ടോണി ആബട്ടിനെയും ഉന്നത ഉദ്യോഗസ്ഥരെയും തീവ്രവാദികള്‍ ലക്ഷ്യമിടുന്നതായാണ് രഹസ്യാന്വേഷണവിഭാഗം നല്‍കിയ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റിനകത്ത് സായുധരായ ഫെഡറല്‍ പോലീസിനെ നിയോഗിച്ചുവെന്ന് പ്രധാനമന്ത്രി ടോണി ആബട്ട് അറിയിച്ചു.


സുരക്ഷാ സംവിധാനങ്ങള്‍ പുനഃപരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പാര്‍ലമെന്റിന്റെ സുരക്ഷാചുമതലയില്‍ നിന്നു ഫെഡറല്‍ പോലീസിനെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞദിവസം സിഡ്നിയിലും ബ്രിസ്ബെയ്നിലും നടത്തിയ റെയ്ഡില്‍ തീവ്രവാദ ബന്ധമുള്ള ഏതാനും പേരെ അറസ്റ് ചെയ്യ്തിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.