ഇസ്ലാമിക്സേന തുര്‍ക്കി അതിര്‍ത്തിയിലെ ഗ്രാമങ്ങളുടെ നിയന്ത്രണം പിടിച്ചു
Friday, September 19, 2014 11:24 PM IST
ബെയ്റൂട്ട്: വടക്കന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിയിലേക്ക് ഇസ്ലാമിക സ്റേറ്റ് (ഐഎസ്) സേന മുന്നേറുന്ന സാഹചര്യത്തില്‍ ഈ മേഖലയിലെ കുര്‍ദുകള്‍ മറ്റു കുര്‍ദിഷ് സൈനിക വിഭാഗങ്ങളുടെ സഹകരണം തേടി.

കുര്‍ദിഷ് നഗരമായ അന്‍ അല്‍ അറബിലെ 16 ഗ്രാമങ്ങളുടെ നിയന്ത്രണമാണ് ഇസ്ലാമിക സേനയുടെ നിയന്ത്രണത്തിലായത്. ഇതേസമയം, ഇറാക്ക്-സിറിയ പ്രവിശ്യയിലെ ഐഎസ്തീവ്രവാദികള്‍ക്കെതിരേ അമേരിക്കയുടെ സൈനികനടപടി ആലോചിക്കുന്നതിനിടെ ആലപ്പോയില്‍ രഹസ്യാന്വേഷണ ഡ്രോണ്‍ വിമാനം ദൃശ്യമായതായി സൂചനകളുണ്ട്. ആഭ്യന്തരയുദ്ധം നിരീക്ഷിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് വിമാനം പ്രത്യക്ഷപ്പെട്ട കാര്യം പരസ്യമാക്കിയത്. എന്നാല്‍ രഹസ്യാന്വേഷണ വിമാനം ആരാണ് അയച്ചതെന്നു വ്യക്തമല്ല.

മധ്യേഷ്യയെ മാറ്റിമറിക്കാന്‍ ഐഎസ്ഐഎസ് ശ്രമം തുടരുന്ന സാഹചര്യത്തില്‍ ആക്രമണത്തിനു മടിക്കില്ലെന്നു യുഎസ് പ്രസിഡന്റ് ഒബാമ കഴിഞ്ഞയാഴ്ച വാഷിംഗ്ടണില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസം ഇറാക്കിലെ ഇസ്്ലാമിക സേനയ്ക്കെതിരേ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനുപുറമേ ചാരവിമാനങ്ങള്‍ സിറിയയുടെ വ്യോമാതിര്‍ത്തിയില്‍ പറത്താന്‍ ഒബാമ അനുമതി നല്‍കുകയുമായിരുന്നു.


തുര്‍ക്കി അതിര്‍ത്തിയിലേക്കു നീങ്ങുന്ന ഇസ്ലാമിക സേന ടാങ്കുകളുള്‍പ്പെടെ അതിശക്തമായ ആയുധങ്ങളാണ് ഉപയോഗിക്കുന്നത്.

21 ഗ്രാമങ്ങള്‍ ഇസ്ലാമിക സേനയുടെ നിയന്ത്രണത്തിലാണിപ്പോള്‍. വ്യാപകമായ അക്രമങ്ങളാണ് സേന നടത്തുന്നത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതും കൂട്ടക്കൊലകള്‍ നടത്തുന്നതും വ്യാപകമാണ്.ഈ സാഹചര്യത്തില്‍ സൈനികസഹായം വേണമെന്നാണ് മേഖലയിലെ കുര്‍ദുകള്‍ ആവശ്യപ്പെടുന്നത്.

കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പികെകെ) ഉള്‍പ്പെടെയുള്ളവരോടാണ് സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. വിമതസേനയെ തടയാന്‍ കുര്‍ദുകള്‍ ഗ്രാമത്തിലേക്ക് എത്തിത്തുടങ്ങിയതായി വാര്‍ത്ത കളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.