ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി
Thursday, September 18, 2014 12:21 AM IST
ന്യുയോര്‍ക്ക്: പതിനഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും, ഡോ. യൂഹോനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് തുടങ്ങിയവരടങ്ങുന്ന സഭാപ്രതിനിധി സംഘത്തെ ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്താമാരായ സഖറിയാ മാര്‍ നിക്കോളവാസ്, അലക്സിയോസ് മാര്‍ യൌസേബിയോസ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.


അമേരിക്കയില്‍ വിവിധ ഓര്‍ത്തഡോക്സ് ദേവാലയങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ പരിശുദ്ധ ബാവാ പങ്കെടുക്കും.
ഹൂസ്റണില്‍ എക്യൂമനിക്കല്‍ സമ്മേളനത്തിലും ഗോ-ഗ്രീന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിലും പങ്കെടുക്കും. 30നു പരിശുദ്ധ ബാവായും സംഘവും കേരളത്തിലേക്കു മടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.