എണ്ണപര്യവേക്ഷണം: സഹകരണത്തിന് ഇന്ത്യ-വിയറ്റ്നാം കരാര്‍
എണ്ണപര്യവേക്ഷണം: സഹകരണത്തിന് ഇന്ത്യ-വിയറ്റ്നാം കരാര്‍
Tuesday, September 16, 2014 11:26 PM IST
ഹനോയി: പ്രതിരോധ-സുരക്ഷാ മേഖലകളിലുള്‍പ്പെടെ വിവിധ തലങ്ങളില്‍ സഹകരണം മെച്ചപ്പെടാത്താന്‍ ഇന്ത്യയും വിയറ്റ്നാമും തമ്മില്‍ ധാരണയിലായി.

ഒഎന്‍ജിസി വിദേശ് ലിമിറ്റഡും വിയറ്റ്നാം ഓയിലും സംയുക്തമായി എണ്ണപര്യവേക്ഷണം നടത്തുന്നതുള്‍പ്പെടെ കരാറുകളിലാണു രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെയും വിയറ്റ്നാം പ്രസിഡന്റ് ട്രുവോംഗ് ടാന്‍ സാംഗിന്റെയും സാന്നിധ്യത്തില്‍ ഒപ്പുവച്ചത്. എണ്ണപര്യവേക്ഷണത്തിനു പെട്രോവിയറ്റ്നാമിന്റെയും സഹകരണം ഉണ്ടാകും.

പ്രതിരോധവസ്തുക്കളുടെ സംഭരണത്തിനു വിയറ്റ്നാമിനു നൂറുകോടി ഡോളര്‍ വായ്പയും ഇന്ത്യ നല്‍കും.


ഹോച്മിന്‍ സിറ്റിയില്‍ നിന്നു നേരിട്ട് ഡല്‍ഹി-മുംബൈ വിമാനസര്‍വീസ് തുടങ്ങാനും കരാറുണ്ട്. പ്രതിരോധ- സുരക്ഷാ മേഖലയിലെ പരസ്പരസഹകരണം ഏറെ പ്രധാനപ്പെട്ടതാണെന്ന് ഇരുരാഷ്ട്രനേതാക്കളും പറഞ്ഞു. തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സഹകരണത്തില്‍ ഇരുവരും സംതൃപ്തി രേഖപ്പെടുത്തി.

രാഷ്ട്രപതിക്കൊ പ്പം എണ്ണമന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി ധര്‍മേന്ദ്രപ്രധാനും അഞ്ച് പാര്‍ലമെന്റ് അംഗങ്ങളുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.