സൌദിയില്‍ വാതക പൈപ്പ് ലൈനില്‍ ആക്രമണം
Wednesday, September 3, 2014 11:03 PM IST
റിയാദ്: സൌദി അറേബ്യയില്‍ വാതകപൈപ്പ് ലൈനിനുനേരേയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ചെറിയതോതില്‍ അഗ്നിബാധ. കിഴക്കന്‍ സൌദിയിലെ ഗ്യാസ്പൈപ്പ് ലൈനിനുനേരേയാണു തീവ്രവാദി വെടിയുതിര്‍ത്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ആക്രമണം സൌദിയിലെ വാതകപൈപ്പ് ലൈനുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക സൃഷ്ടിച്ചു.പൈപ്പ് ലൈനിലെ കേടുപാടുകള്‍ വേഗത്തില്‍ പരിഹരിക്കാന്‍ അധികൃതര്‍ക്കായി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരാജ്യമായ സൌദിയിലെ ഇന്ധനനീക്കത്തെ ഒരുതരത്തിലും ആക്രമണം ബാധിച്ചില്ലെന്നു മന്ത്രാലയം വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.