്ബോക്കോ ഹറം തീവ്രവാദികളുടെ ആക്രമണം: നിരവധി മരണം
Wednesday, September 3, 2014 11:02 PM IST
മായ്ഡുഗുറി (നൈജീരിയ): വടക്കുകിഴക്കന്‍ നൈജീരിയയില്‍ ബാമ നഗരത്തില്‍ ബോക്കോഹറം തീവ്രവാദികള്‍ നടത്തിയ കനത്ത ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു.

ആയിരക്കണക്കിനുപേര്‍ നഗര ത്തില്‍ നിന്നു പലായനംചെയ്തുവെന്നും സുരക്ഷാവൃത്തങ്ങള്‍ വെളിപ്പെടുത്തി. മായ്ഡുഗുറിയുടെ തലസ്ഥാനമായ ബോര്‍നോയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ബാമ. സൈനികരും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ടുഭാഗത്തും ആള്‍ നാശമുണ്ടായി. ഏകദേശം 5000 ത്തോളം പേര്‍ ഗ്രാമംവിട്ടുവെന്നും സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇറാക്കിനെയും സിറിയയെ യും ഉള്‍പ്പെടുത്തി ഇസ്ലാമിക വിമതര്‍ ഖലിഫ സാമ്രാജ്യം പ്രഖ്യാപിച്ച മാതൃകയില്‍ വടക്കുകിഴക്കന്‍ നൈജീരിയയെ ബോക്കോഹറം തീവ്രവാദികളും ഖലീഫ സാമാജ്യമായി പ്രഖ്യാപിച്ചിരുന്നു. കാമറൂണ്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഗൌസ നഗരം ഉള്‍പ്പെടെയാണിത്.


ഇസ്ലാമിക നിയമപ്രകാരമാണ് പ്രവിശ്യയുടെ ഭരണമെന്ന് ബോക്കോഹറം നേതാവ് അബുബക്കര്‍ ഷികാവു വീഡിയോ സന്ദേശത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. 2009 ല്‍ അബുബക്കര്‍ ഷികാവുവിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട തീവ്രവാദിസംഘം ഇതിനകം ആയിരക്കണക്കിനുപേരെയാണ് കൊലപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.