സൊമാലിയന്‍ ഇന്റലിജന്‍സ് കേന്ദ്രത്തില്‍ ഭീകരാക്രമണം
Monday, September 1, 2014 12:03 AM IST
മൊഗാദിഷു: സോമാലിയന്‍ ഇന്റലിജന്‍സ് കേന്ദ്രത്തിനുനേരേ ഇസ്ലാമിക് തീവ്രവാദി ആക്രമണം. തീവ്രവാദികളും സുരക്ഷാ ഭടന്‍മാരും കൊല്ലപ്പെട്ടു. ഏഴു ചാവേറുകളാണു കാറിലെത്തി ആക്രമണം നടത്തിയതെന്നും എല്ലാ ഭീകരരും കൊല്ലപ്പെട്ടന്നെന്നും ഇന്റലിജന്‍സ് മേധാവി അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ ഷബാബ് ഏറ്റെടുത്തു. സോമാലിയന്‍ തലസ്ഥനമായ മൊഗാദിഷുവില്‍ അടുത്ത നാളുകളായി ആക്രമണങ്ങള്‍ പതിവാണ്. ജൂലൈയില്‍ പ്രസിഡന്റിന്റെ വസതിക്കുനേരേ ഭീകരാക്രമണം നടന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.