വിമതവലയം ഭേദിച്ച് ഇറാക്ക് സേന അമീര്‍ലിയില്‍
Monday, September 1, 2014 11:06 PM IST
ബാഗ്ദാദ്: അമേരിക്കയുടെ വ്യോമാക്രമണത്തിന്റെ സഹായത്തോടെ ഐഎസ് ഭീകരരുടെ പ്രതിരോധം ഭേദിച്ച് ഇറാക്ക് സേന വടക്കന്‍ ഷിയാ നഗരമായ അമീര്‍ലിയില്‍ പ്രവേശിച്ചു. രണ്ടു മാസമായി അമീര്‍ലി ഭീകരരുടെ പിടിയിലായിരുന്നു. നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍നിന്ന് ഐഎസ് ഭീകരരെ ഇറാക്ക് സേന തുരത്തിയതായി അമീര്‍ലി മേയര്‍ അദേല്‍ അല്‍-ബായതി പറഞ്ഞു.

നഗരം വളഞ്ഞിരുന്ന സുന്നി ഭീകരരെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ബോംബിംഗ് നടത്തി ചിതറിച്ചു. തുടര്‍ന്നാണ് ഇറാക്ക് സേനയുടെ മുന്നേറ്റം സാധ്യമായത്. പട്ടണത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കു വിമാനങ്ങളില്‍നിന്നു ഭക്ഷ്യവസ്തുകള്‍ വിതരണം ചെയ്തു. അമേരിക്കയെ കൂടാതെ, ബ്രിട്ടീഷ്, ഫ്രഞ്ച്, ഓസ്ട്രേലിയ വിമാനങ്ങളില്‍നിന്നും ഭക്ഷ്യവസ്തുകളും മരുന്നും നല്‍കി. ഇറാക്കി ടാങ്കുകള്‍ പട്ടണത്തില്‍ റോന്തുചുറ്റുന്നതിലും ഭീകരരെ തുരത്തിയതിലും അതിയായ സന്തോഷമുണ്െടന്ന് അമീര്‍ലി നിവാസികള്‍ വാര്‍ത്താ ഏജന്‍സികളോടു പറഞ്ഞു.


ഇതിനിടെ, ഐഎസ് ഭീകരര്‍ക്കെതിരേ പോരാടുന്ന കുര്‍ദ് സേനയ്ക്ക് ഓസ്ട്രേലിയ ആയുധങ്ങള്‍ നല്കും. അമേരിക്കയുടെ നിര്‍ദേശ പ്രകാരം വടക്കുകിഴക്കന്‍ ഇറാക്കില്‍ പോരാട്ടം നടത്തുന്ന കുര്‍ദ് സേനയ്ക്കു ആയുധങ്ങള്‍ നല്‍കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.