തുര്‍ക്കി പ്രസിഡന്റായി എര്‍ഡോഗാന്‍ സ്ഥാനമേറ്റു
Friday, August 29, 2014 11:46 PM IST
അംഗാറ: തുര്‍ക്കിയുടെ 12-ാമതു പ്രസിഡന്റായി എര്‍ഡോഗാന്‍ സ്ഥാനമേറ്റു. അതേസമയം, എര്‍ഡോഗാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. നവ തുര്‍ക്കി എന്ന വാഗ്ദാനത്തോടെയാണ് അറുപതുകാരനായ എര്‍ഡോഗാന്‍ അധികാരത്തിലേറിയത്. നിയമ ലംഘനം നടത്തിയാണ് എര്‍ഡോഗാന്‍ അധികാരത്തിലെത്തിയതെന്ന് ആരോപിച്ച് സത്യപ്രതിജ്ഞാ ചടങ്ങിനു തൊട്ടുമുമ്പാണ് പ്രതിപക്ഷ പാര്‍ട്ടിയായ റിപ്പബ്ളിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി ഇറങ്ങിപ്പോയത്. 10-ാം തീയതി നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട്നേടിയാണ് എര്‍ഡോഗാന്‍ വിജയിച്ചത്. തുര്‍ക്കിയുടെ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രസിഡന്റുമായി അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.