സീനായി തീവ്രവാദികള്‍ നാല് ഈജിപ്തുകാരെ കഴുത്തറുത്തു കൊന്നു
Friday, August 29, 2014 11:45 PM IST
കെയ്റോ: സീനായി കേന്ദ്രമാക്കിയുള്ള അന്‍സാര്‍ ബയ്ത് അല്‍ മാഖ്ദിസ് തീവ്രവാദികള്‍ നാല് ഈജിപ്തുകാരെ കഴുത്തറുത്തു കൊലപ്പെടുത്തി. തങ്ങളുടെ സംഘാംഗങ്ങളെ കൊല്ലാന്‍ ഇസ്രയേലിനു വിവരങ്ങള്‍ ചോര്‍ത്തി നല്കിയെന്ന് ആരോപിച്ചാണ് കഴുത്തറുത്തത്. ഗാസയ്ക്കു സമീപമുള്ള സീനായി മേഖലയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു മാഖ്ദിസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരമെന്ന നിലയിലാണിതെന്നും മാഖ്ദിസ് വ്യക്തമാക്കി.


കൊല്ലപ്പെട്ട ഈജിപ്തുകാര്‍ ഇസ്രയേലിന്റെ ചാര സംഘടനയായ മുസാദിന് വിവരങ്ങള്‍ ചോര്‍ത്തി നല്കിയെന്നാണ് മാഖ്ദിസിന്റെ ആരോപണം. ട്വിറ്ററില്‍ പോസ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്. തൂക്കിക്കൊല്ലലും ശിരസ്ഛേദനത്തിനും കുപ്രസിദ്ധി നേടിയ തീവ്രവാദി ഗ്രൂപ്പാണ് മാഖ്ദിസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.