യുഎസ് റിപ്പോര്‍ട്ടറെ അഫ്ഗാനിസ്ഥാന്‍ പുറത്താക്കുന്നു
യുഎസ് റിപ്പോര്‍ട്ടറെ അഫ്ഗാനിസ്ഥാന്‍ പുറത്താക്കുന്നു
Thursday, August 21, 2014 11:24 PM IST
കാബൂള്‍: ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ മാത്യു റോസന്‍ബര്‍ഗിനോട് 24 മണിക്കൂറിനകം രാജ്യം വിടാന്‍ അഫ്ഗാന്‍ അറ്റോര്‍ണി ജനറല്‍ നിര്‍ദേശിച്ചു.

അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തുന്നുവെന്ന റോസന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടാണു പ്രശ്നമുണ്ടാക്കിയത്. റിപ്പോര്‍ട്ടിനെക്കുറിച്ച് നടത്തുന്ന അന്വേഷണത്തോടു സഹകരിക്കാന്‍ വിസമ്മതിച്ചതിനാലാണ് റോസന്‍ബര്‍ഗിനെ പുറത്താക്കുന്നത്. വീണ്ടും അഫ്ഗാനിസ്ഥാനില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. അറ്റോര്‍ണി ജനറലിന്റെ നടപടിയില്‍ വിഷമമുണ്െടന്നും ആശയ പ്രകാശന സ്വാതന്ത്യ്രം മാനിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും യുഎസ് സ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് മാരി ഹാര്‍ഫ് വാഷിംഗ്ടണില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.