ഫെര്‍ഗുസണ്‍ കലാപം: യുഎസിന് ഈജിപ്തിന്റെ ഉപദേശം
Wednesday, August 20, 2014 10:46 PM IST
കയ്റോ: യുഎസിലെ മിസൂറി സംസ്ഥാനത്തെ ഫെര്‍ഗുസണ്‍ പട്ടണത്തില്‍ കറുത്തവര്‍ഗക്കാരന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തുന്നവരെ നേരിടുന്നതില്‍ സംയമനം പാലിക്കണമെന്നു യുഎസ് ഭരണകൂടത്തോട് ഈജിപ്ത് ആവശ്യപ്പെട്ടു.

അമേരിക്ക പോലുള്ള വന്‍ശക്തിക്ക് ഈജിപ്ത് ഇത്തരത്തിലുള്ള ഉപദേശം നല്‍കുന്നത് അസാധാരണ നടപടിയാണ്. കഴിഞ്ഞവര്‍ഷം കയ്റോയില്‍ മുര്‍സി അനുകൂലികള്‍ നടത്തിയ സമരത്തെ നേരിട്ട ഈജിപ്ഷ്യന്‍ ഭരണകൂടത്തോടു സംയമനം പാലിക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടിരുന്നു. അതേ നാണയത്തില്‍ ഈജിപ്ത് ഇപ്പോള്‍ യുഎസിനു മറുപടി നല്‍കിയിരിക്കുകയാണ്.


ഈ മാസം ഒമ്പതിനു കറുത്തവര്‍ഗക്കാരനായ കൌമാരപ്രായക്കാരനെ വെള്ളക്കാരനായ പോലീസ് ഓഫീസര്‍ വെടിവച്ചുകൊന്നതാണു ഫെര്‍ഗുസണ്‍ കലാപത്തിനു കാരണം. ഫെര്‍ഗുസണ്‍ സംഭവവികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ഈജിപ്ഷ്യന്‍ വിദേശമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.