ഹമാസിനെ പിന്തുണച്ച് ഹിസ്ബുള്ള
Tuesday, July 22, 2014 11:41 PM IST
ബയ്റൂട്ട്: ഇസ്രേലികള്‍ക്ക് എതിരേ ഹമാസ് നടത്തുന്ന പോരാട്ടത്തെ പിന്തുണയ്ക്കുമെന്ന് ലബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ മേധാവി ഹസന്‍ നസ്റള്ള വ്യക്തമാക്കി. ഖത്തറിലുള്ള ഹമാസ് നേതാവ് ഖാലിദ് മാഷലുമായി നസ്റള്ള ടെലിഫോണില്‍ സമ്പര്‍ക്കം പുലര്‍ത്തി.

ഗാസയിലെ ഇസ്രേലി ആക്രമണത്തെ ചെറുത്തുനില്‍ക്കുന്ന പലസ്തീന്‍ ജനതയിലും അവരെ പിന്തുണയ്ക്കുന്ന ഹമാസിലും ഹിസ്ബുള്ളയ്ക്കു വിശ്വാസമുണ്െടന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.