ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇറ്റലി ഇന്ത്യയിലേക്ക് അംബാസഡറെ അയയ്ക്കുന്നു
Friday, April 25, 2014 10:03 PM IST
റോം: മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇറ്റലി ഇന്ത്യയിലേക്ക് അംബാസഡറെ അയയ്ക്കുന്നു.

ഇറ്റലി തിരിച്ചുവിളിച്ച അംബാസഡര്‍ ഡാനിയല്‍ മഞ്ജീനി യെത്തന്നെയാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇറ്റലി നിയോഗിക്കുക. ഇന്ത്യയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും ഇക്കാര്യം ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടുണ്െടന്നും ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ഫ്രഡറിക്ക മൊഖേറിനി പറഞ്ഞു.

മഞ്ജീനിയെ തിരിച്ചുവിളിച്ചശേഷം കേസ് സംബന്ധിച്ച നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്തതിനു സ്റെഫാന്‍ ഡി മിസ്തുരയെ നന്ദി അറിയിക്കുന്നു. ഇന്ത്യയിലെ വിചാരണ നടപടികള്‍ റോം അംഗീകരിക്കില്ല.


കടല്‍ക്കൊള്ളക്കാരാണെന്നു തെറ്റിദ്ധരിച്ചാണു നാവികരായ മാസിമിലിയാനോ ലത്തോറെ, സാല്‍വത്തോറെ ഗിറോണി എന്നീ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നത്. വിചാരണയുടെ ഭാഗമായി നാവികര്‍ ഇപ്പോള്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ്.

കേസ് അവസാനിപ്പിച്ച് ഇവരെ ഇറ്റലിയിലേക്കു തിരിച്ചയയ്ക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. മൊഖേറിനി പറഞ്ഞു. അന്താരാഷ്ട്ര കോടതിയിലെത്തിയാല്‍ കേസ് പഠിക്കാന്‍ മഞ്ജീനിയുടെ നേതൃത്വത്തില്‍ വിദഗ്ധരടങ്ങുന്ന പുതിയ സംഘത്തെ നിയമിക്കുമെന്നു മൊഖേറിനി കൂട്ടിച്ചേര്‍ത്തു.അതേസമയം, കടല്‍ക്കോലക്കേസില്‍ പ്രത്യേക കോടതി ജൂലൈ 31നു വാദംകേള്‍ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.