മുസോളിനിയുടെ നാട്ടില്‍ ഫാസിസ്റ് മ്യൂസിയം
Friday, April 25, 2014 9:53 PM IST
റോം: വടക്കന്‍ ഇറ്റലിയിലെ പ്രഡാപ്പിയോ നഗരത്തില്‍ ഫാസിസ്റ് ചരിത്ര മ്യൂസിയം നിര്‍മിക്കുന്നു. ഫാസിസ്റ് ഏകാധിപതിയായിരുന്ന ബനിറ്റോ മുസോളിനിയുടെ ജന്‍മനാടാണ് ഈ നഗരം. പ്രഡാപ്പിയോ മേയര്‍ ജോര്‍ജിയോ ഫ്രാസിനെറ്റി ആണ് പുതിയ മ്യൂസിയം നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.

മുസോളിനി ജനിച്ച വീടും അദ്ദേഹത്തിന്റെ ശവകുടീരവും ഈ നഗരത്തില്‍തന്നെയാണ്. നവഫാസിസ്റുകള്‍ വന്‍തോതില്‍ ഇവിടം സന്ദര്‍ശിക്കുന്നുണ്ട്.


നാഷണല്‍ ഫാസിസ്റ് പാര്‍ട്ടി സ്ഥാപിച്ച മുസോളിനി 1922 മുതല്‍ 1943 വരെ ഇറ്റലിയില്‍ ഏകാധിപതിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് നിര്‍മിച്ച കാസ ഡെല്‍ ഫാസിസോ കെട്ടിടത്തിലാണ് മ്യൂസിയം ആരംഭിക്കാന്‍ ആലോചന നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.