ചാള്‍സിന്റെ ഭാര്യാസഹോദരന്‍ കെട്ടിടത്തില്‍നിന്നു വീണു മരിച്ചു
ചാള്‍സിന്റെ ഭാര്യാസഹോദരന്‍ കെട്ടിടത്തില്‍നിന്നു വീണു മരിച്ചു
Friday, April 25, 2014 9:51 PM IST
ന്യൂയോര്‍ക്ക്: ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്റെ ഭാര്യ കാമില്ലയുടെ സഹോദരനും പ്രശസ്ത പരി സ്ഥിതി സംരക്ഷ കനുമായ മാര്‍ക് ഷാന്‍ഡ്(62) കെട്ടിടത്തില്‍നിന്നുവീണു മരിച്ചു. ന്യൂയോര്‍ക്കിലെ ഗ്രമേര്‍സിഹോട്ടലിലെ റോസ് ബാറില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ തെന്നി വീണ് തലയ്ക്കു പരിക്കേറ്റായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി മാര്‍ക് ഷാന്‍ഡ് സ്ഥാപിച്ച എലിഫെന്റ് ഫാമിലി എന്ന സംഘടനയുടെ ധനശേഖരണാര്‍ഥമുള്ള ലേല പരിപാടിക്കിടെയാണ് അപകടം ഉണ്ടായത്. സഞ്ചാര സാഹിത്യകാരനായിരുന്ന ഷാന്‍ഡ് ഇന്ത്യയില്‍ പലതവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഷാന്‍ഡിന്റെ നിര്യാണത്തില്‍ ചാള്‍സും കുടുംബവും ദുഃഖം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.